എസ്എൻഡിപി യോഗം ആറ്റിങ്ങൽ യൂണിയൻ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ നടന്ന വിശേഷാൽ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെകട്ടറി എം. അജയൻ സ്വാഗതം പറഞ്ഞു.
എസ്എൻഡിപി യോഗം നിർദ്ദേശാനുസരണം ചിങ്ങം ഒന്ന് ആറ്റിങ്ങൽ യൂണിയൻ കീഴിലുള്ള എല്ലാ ശാഖ കേന്ദ്രങ്ങളിലും പതാക ദിനമായി ആചരിയ്കുവാനും, 169 മത് ചതയ ദിനത്തിന് ശാഖകൾ കേന്ദ്രീകരിച്ച് വിപുലമായ രീതിയിൽ ആഘോഷ ചടങ്ങുകൾ സംഘടിപ്പിയ്ക്കുവാനും പ്രസ്തുത യോഗം തീരുമാനിച്ചു. 96-മത് മഹാസമാധിദിനം സമുചിതമായ രീതിയിൽ ആചരിയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈ കൊള്ളുവാനും തീരുമാനിച്ചു. എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ്റ് പുനസംഘടിപ്പിച്ച് യുവ ശാക്തീകരണത്തിന് ശക്തി പകരുവാൻ പ്രസ്തുത യോഗം തീരുമാനിച്ചു.
പ്രസ്തുത യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, യൂണിയൻ സെക്രട്ടറി എം. അജയൻ, വൈസ് പ്രസിഡന്റ് വി.ഷാജി, യൂണിയൻ കൗൺസിലർമാരായ സുജാതൻ, സുരേഷ് ബാബു, അജു കൊച്ചാലുംമൂട് , സുധീർ , ദഞ്ചുദാസ് .ഡി എൽ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ, വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി, ഉഷ, ഷെർളി സുദർശനൻ, ഷീജാ അജികുമാർ, ബിന്ദുവിനു, ലതിക ടി ഒ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ദീപു പാണശ്ശേരി, സെക്രട്ടറി അയ്യപ്പ ദാസ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ജോ: സെക്രട്ടറി ജയപ്രസാദ്, എക്സി: കമ്മിറ്റി അംഗങ്ങളായ സുമേഷ്.എസ്.എൽ, സന്ദീപ്. ആർ, അരുൺ ചന്ദ്രൻ, ശ്യാംജിത്ത്, ദഞ്ചുദാസ് സൈബർ സേന എന്നിവർ യൂണിയൻ തലഭാരവാഹികളും, യൂണിയൻ കീഴിലുളള ശാഖകളിലെ പ്രസിഡന്റ്മാർ, സെകട്ടറിമാർ, വൈസ് പ്രസിഡന്റ്മാർ, യൂണിയൻ മെമ്പർമാർ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോ:കൺവീനർ മാർ തുടങ്ങി ഇതര പോഷക സംഘടനാ ഭാരവാഹികളും പ്രസ്തുത വിശേക്ഷാൽ സംയുക്ത യോഗത്തിൽ പങ്കെടുത്തു.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്ക് യൂണിയൻ വക ഓണപ്പുടവ യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ കൃതജ്ഞത പറഞ്ഞു.

















