സ്നേഹപൂര്‍വം പദ്ധതിയില്‍ അപേക്ഷിക്കാം

Oct 23, 2021

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂര്‍വം’ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 27 മുതല്‍ സമര്‍പ്പിക്കാം.

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. വിശദവിവരം www.kssm.ikm.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.

LATEST NEWS
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 24 വിമാനത്താവളങ്ങള്‍ അടച്ചു

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 24 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കര്‍ശന ജാഗ്രതാ...

‘രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

‘രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍...