നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറി

Nov 15, 2021

കല്ലമ്പലം: പത്ത് ദിവസം നീണ്ടു നിൽക്കുന്ന നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറി. കഴിഞ്ഞ മേയ് 8 മുതൽ 17 വരെ നടത്തേണ്ടിയിരുന്ന ഉത്സവം കൊവിഡ് മഹാമാരി മൂലം മാറ്റിവച്ച സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശാനുസരണം ഇപ്പോൾ നടത്തുന്നത്. ക്ഷേത്ര ആചാരങ്ങൾ പാലിച്ചും ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകിയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആയിരിയ്ക്കും ഉത്സവാഘോഷങ്ങൾ നടക്കുക.

രണ്ടാം ഉത്സവമായ 16 ന് രാത്രി 7 ന് കഥകളി. 17 നും 18 നും വൈകിട്ട് 6.30 ന് ഓട്ടംതുള്ളൽ. 19 ന് രാവിലെ 8 ന് സമൂഹ പൊങ്കാല, രാത്രി 7 ന് സോപാന സംഗീതം. 20 ന് വൈകിട്ട് 5 ന് ഓട്ടംതുള്ളൽ, 6.30 ന് കേളി. 21 ന് രാവിലെ 11.30 ന് ഉത്സവ ബലി ദർശനം – കാണിയ്ക്ക, വൈകിട്ട് 6.30 ന് പാഠകം. 22 ന് വൈകിട്ട് 6.30 ന് ഭജന താളാമൃതം. 23 ന് രാവിലെ 6.30 ന് നാദസ്വര കച്ചേരി, 8 ന് ദർശനാവട്ടത്തേയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടുന്നു, വൈകിട്ട് 4 ന് തിരുച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു, രാത്രി 7 ന് ഭജൻ, 9 ന് പള്ളിവേട്ട. സമാപനദിവസമായ 24 ന് രാവിലെ 10 ന് തൃക്കൊടിയിറക്കം, വൈകിട്ട് 4.30 ന് തിരു ആറാട്ട് എഴുന്നെള്ളിപ്പ്, 6.30 ന് ആറാട്ട് തിരുച്ചെഴുന്നെള്ളത്ത് തുടർന്ന് കൊടിമര ചുവട്ടിൽ പറ വഴിപാട് വലിയ കാണിയ്ക്ക.

LATEST NEWS
സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി...