വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Apr 10, 2026

പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പാലക്കാട് റിട്ടേണിങ് ഓഫീസറാണ് ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സിവി ബാലനും റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ മൊഴി നല്‍കി. റിട്ടേണിങ് ഓഫീസറായ ആര്‍ഡിഒ നാളെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

സുപ്രിംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കാനെത്തിയത്. ആരോപണം ശോഭ പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുകളുടെ മൊഴിയും ആര്‍ഡിഒ രേഖപ്പെടുത്തും.

cake tower new
LATEST NEWS
വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ...