നടൻ സോബി ജോർ‍ജിന് മൂന്നു വർഷം കഠിന തടവ്

Dec 15, 2022

seena

വഞ്ചനക്കേസിൽ നടൻ കലാഗൃഹം സോബി ജോർജിന് മൂന്നു വർഷം കഠിന തടവ്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. കേസിലെ ഒന്നാം പ്രതിയാണ് സോബി. നടന്റെ അമ്മ ചിന്നമ്മയാണ് രണ്ടാം പ്രതി. ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനാണ് മൂന്നാം പ്രതി. ഇയാളെയും മൂന്നു വർഷം കഠിന തടവിനാണ്തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. സോബിയുടെ അമ്മ ചിന്നമ്മ ജോർജ്‌ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക്‌ പ്രോസിക്യൂട്ടർ എം.സി. അനീഷ് ഹാജരായി.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...