വർക്കല: വർക്കല നഗരസഭയുടെയും കൃഷിഭവൻറെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തിൽ വർക്കല നഗരസഭയിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി.ആർ.വി സ്വാഗതം ആശംസിച്ച ക്യാമ്പിന്റ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.എം ലാജി നിർവഹിച്ചു. ശാസ്ത്രീയ മണ്ണ് പരിശോധന എന്ന വിഷയത്തിൽ അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് – ഫിറോഷ് എ.എസ് കർഷകർക്ക് പഠനക്ലാസ് നടത്തി. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിന്റെ കൃഷി ഓഫീസർ ഗ്രീഷ്മ .എസ് മണ്ണിലെ മൂലകങ്ങളുടെ കുറവും അതിന്റെ പരിഹാരവും ക്യാമ്പിൽ പങ്കെടുത്ത കർഷകർക്ക് വിശദീകരിച്ച് മനസ്സിലാക്കി കൊടുത്തു.
നഗരസഭാ സെക്രട്ടറി സജികുമാർ വർക്കല കൃഷിഓഫീസർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിലെ സയന്റിഫിക് അസിസ്റ്റന്റ് ലത മണ്ണ് പരിശോധനയുടെ വിവിധഘട്ടങ്ങൾ വിശദീകരിച്ചു. ലാബ് അറ്റൻഡർ അനിത്.കെ റസ്സൽ,ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.