സ്കൂൾ പ്രവേശനോൽസവത്തിൻ്റെ ഭാഗമായി പള്ളിക്കൂടമുണരുമ്പോൾ എന്ന പ്രചാരണ പരിപാടിയ്ക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ തുടക്കം. സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പ്രചാരണ പരിപാടിയാണ് പള്ളിക്കൂടമുണരുമ്പോൾ. ആറ്റിങ്ങൽ സബ്ഡിവിഷൻ തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൻ അഡ്വ. എസ്.കുമാരി നിർവ്വഹിച്ചു.
പുതുതായി സ്കൂളിലെത്തിച്ചേർന്ന കുട്ടികൾക്ക് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗിരിജ, കൗൺസിലർമാരായ ആർ.എസ്.അനൂപ്, രമ്യ സുധീർ, പി.റ്റി.എ. പ്രസിഡൻ്റ് എൽ.ആർ. മധുസൂദൻ നായർ, വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, എസ്.ശാരിക എന്നിവർ സംബന്ധിച്ചു. പള്ളിക്കൂടമുണരുമ്പോൾ ബോധവൽക്കരണ പരിപാടി പരവൂർകോണം ഗവ.എൽ.പി.എസിൽ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി, പ്രൊഫ.എസ്.ഭാസി രാജ്, ഹെഡ്മാസ്റ്റർ അജികുമാർ, അഭിലാഷ്, എസ്.അജിത എന്നിവർ സംബന്ധിച്ചു.