ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

Sep 2, 2023

seena

ലിറ്റിൽ – കൈറ്റ്സ്, കുട്ടികളുടെ ആധുനിക സാങ്കേതിക വിദ്യാ പരിശീലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായുള്ള സ്കൂൾ തല ഏകദിന ക്യാമ്പ് ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡന്റ് വി എസ് വിജു കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ രതീഷ് കുമാർ, മാസ്റ്റർ ട്രെയിനർമാരായ സുജ എൽ, ശോഭ എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകൾ ആയ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയുടെ പ്രവർത്തനങ്ങൾ കുട്ടികൾ ഏറെ ആവേശത്തോടെ സ്വായത്തമാക്കി. ഇവയുടെ പ്രവർത്തന പരിശീലനവും കഴിയാവുന്നത്ര കുട്ടികൾ ഹൃദിസ്ഥമാക്കി. ഏറെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വൈകുന്നേരം 5 മണിക്ക് സമാപിച്ചു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...