ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്ക് പുതിയ 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

Dec 21, 2022

seena

കേരളത്തിലേക്ക് 17 പുതിയ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് നീക്കം. ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാകും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

കൂടാതെ ദക്ഷിണ റെയില്‍വേയും മറ്റ് സോണല്‍ റെയില്‍വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും. ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കുള്ള 38 സര്‍വീസുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ 8 പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ 4 പ്രത്യേക ട്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ക്രിസ്മസ്/പുതുവത്സര സീസണില്‍ കേരളത്തില്‍ ആകെ 51 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...