ഫിഫ്റ്റി അടിച്ച് നോമാനും ഷാ ഫൈസലും; ഫൈനല്‍ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ലക്ഷ്യം 228

Nov 12, 2026

അല്‍ അമീറാത്ത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് രണ്ടാം സെമിഫൈനലില്‍ ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. നോമാന്‍ സലാര്‍സായിയുടെയും ഷാ ഫൈസല്‍ റഹീമിയുടെയും അര്‍ധസെഞ്ച്വറികളാണ് അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും നിര്‍ണായക ഘട്ടത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പ് ടീമിന് തുണയായി.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ മികച്ച തുടക്കത്തിനായി ശ്രമിച്ച അഫ്ഗാനിസ്ഥാന് 7-ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആബിദുല്ല നാദര്‍ജാനെ (14) ഇഷാന്‍ സൂദ് പുറത്താക്കി. പിന്നാലെ ഫരീദുള്ള ഇഹ്‌സാസും (13) മടങ്ങി. കാവ്യ പട്ടേലിനായിരുന്നു വിക്കറ്റ്.

തുടര്‍ന്ന് ക്രീസിലെത്തിയ സുബ്ഹാന്‍ സഖൈല്‍ 31 റണ്‍സെടുത്ത് ഇന്നിങ്‌സിന് കരുത്തേകി. 44 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ പ്രകടനം. 27 ഓവറില്‍ 102 റണ്‍സിലെത്തിയപ്പോഴേക്കും മൂന്നാം വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി.

പിന്നീട് നോമാന്‍ സലാര്‍സായിയും ഷാ ഫൈസല്‍ റഹീമിയും ചേര്‍ന്നാണ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ഇരുവരുടെയും അര്‍ധസെഞ്ചുറികള്‍ അഫ്ഗാനിസ്ഥാനെ 200 കടക്കാന്‍ സഹായിച്ചു. 51 റണ്‍സ് വീതമെടുത്താണ് ഇരുവരും പുറത്തായത്. ക്യാപ്റ്റന്‍ സൊഹൈല്‍ ഖാന്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്‍ സൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. യശ്ബര്‍ധന്‍ ചൗഹാനും കാവ്യ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടേത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് മൂന്നുവിക്കറ്റിന് പരാജയപ്പെട്ടു.

അഫ്ഗാനെതിരേ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അതേസമയം, ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച അഫ്ഗാനിസ്ഥാനെ മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. ശനിയാഴ്ചയാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.

LATEST NEWS
ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്‍

ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്‍

കോഴിക്കോട്: പൂട്ടുകണ്ടത്തിലെ ചെളിവെള്ളത്തില്‍ ആവേശം വിതറി പുല്ലാളൂരില്‍ വീണ്ടുമൊരു കാളപൂട്ട്...

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

കോഴിക്കോട്: ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച...

രണ്ടര മാസമുള്ള കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ; പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

രണ്ടര മാസമുള്ള കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ; പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതില്‍...