ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ജയത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി ഇതിഹാസ താരാവും കമന്റേറ്ററുവുമായ സുനില്‍ ഗാവസ്‌കര്‍. പ്രതികൂലമായ വിക്കറ്റില്‍ ക്ഷമയോടെ ബൗളര്‍മാരെ നേരിട്ട സഞ്ജു 110 പന്തില്‍ 108 റണ്‍സ് നേടി കളിയിലെ താരമായി. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ കൈയ്യടി നേടിയ താരത്തെ പുകഴ്ത്താന്‍ സുനില്‍ ഗവാസ്‌കറും മറന്നില്ല. സഞ്ജുവിന്റെ സാംസണിന്റെ ഷോട്ട് സെലക്ഷനായിരുന്നു ഈ ഇന്നിങ്സിലെ പ്രത്യേകതയെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
”മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു മുന്‍ മത്സരങ്ങളില്‍ സഞ്ജു. എന്നാല്‍ ഇത്തവണ സഞ്ജു അത്ര വീഴ്ച വരുത്തിയില്ല. അദ്ദേഹം തനിക്ക് കിട്ടിയ അവസരം മുതലെടുത്തു. മോശം പന്തുകള്‍ക്കായി കാത്തിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കും. ഈ സെഞ്ചുറി സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു എത്രത്തോളം പ്രതിഭാധനനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ആ മികവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാല്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന്റെ വ്യക്തിഗത നേട്ടം കൂടിയാകുന്നു” എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
”ഇന്ന്, നിങ്ങള്‍ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല, കിട്ടിയ അവസരം നന്നായി ഉപയോഗിച്ചും മോശം പന്തിനായി കാത്തിരിക്കുകയായിരുന്ന് സെഞ്ച്വറി തികച്ചു. ഈ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിനെ മാറ്റിമറിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ സെഞ്ച്വറിയിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, ”സുനില്‍ ഗാവസ്‌കര്‍ കൂട്ടിച്ചേർത്തു.

















