​ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസിൽ നിന്ന് പുറത്ത്!

Sep 17, 2026

seena

ടോക്യോ: ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ കളിക്കാതെ പുറത്ത്. ഒരു പന്ത് പോലും കളിക്കാൻ ഇറങ്ങാതെ ബം​ഗ്ലാ​ദേശ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ഉയർന്ന അന്താരാഷ്ട്ര റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് കളിക്കാതെ ബം​ഗ്ലാ​ദേശ് സെമിയിലെത്തിയതും ചൈന പുറത്തായതും.

കനത്ത മഴയും പിന്നാലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മത്സരം പൂർണമായി ഒഴിവാക്കണ്ട അവസ്ഥ സംജാതമാക്കി. ടോസ് പോലും ചെയ്യാതെയാണ് പോരാട്ടം അവസാനിപ്പിച്ചത്. ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ ന​ഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം തീരുമാനിച്ചിരുന്നത്.

ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളായാണ് നടത്തുന്നത്. ബം​ഗ്ലാദേശ് വനിതാ ടി20യിൽ പത്താം റാങ്കിലും ചൈന 36ാം റാങ്കിലുമാണ്. ഇതോടെയാണ് ഉയർന്ന റാങ്ക് ബം​ഗ്ലാദേശിനു സെമി ഉറപ്പാക്കിയത്.

ഈ മാസം 20നാണ് ഇന്ത്യ ആദ്യ പോരിനിറങ്ങുന്നത്. ക്വാർട്ടറിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരം വിജയിക്കുന്നവരവാണ് സെമിയിൽ ബം​ഗ്ലാദേശിനെ നേരിടുക. 8 ടീമുകൾ മാത്രമാണ് ​ഗെയിംസിൽ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം ഇന്ത്യക്കാണ്.

cake tower new
LATEST NEWS