സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

Sep 30, 2026

seena

ഒകാസകി : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണം നേടി. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം.

ഫൈനലില്‍ 238-234 എന്ന സ്‌കോറിനാണ് ചൈനയെ തകര്‍ത്തത്. ചികിത തനിപാര്‍ത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം എയ്തിട്ടത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

ദക്ഷിണ കൊറിയയുടെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ ആദ്യ പത്തിൽ ഇടംപിടിച്ചു. വനിതാ ടീം സ്ക്വാഷ് ഇനത്തിൽ, തൻവി ഖന്നയും അനഹത് സിങ് സഖ്യം സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇതോടെ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി ഉറപ്പായിട്ടുണ്ട്. ഹോക്കിയിൽ, ഫൈനൽ ഉറപ്പിക്കാനായി ഇന്ത്യൻ വനിതാ ടീം ദക്ഷിണ കൊറിയയെ നേരിടും. ജൂഡോ താരം അസ്മിത ദേവും ഇന്ന് മത്സരരംഗത്തുണ്ട്.

cake tower new
LATEST NEWS
ആധാര്‍ അപ്‌ഡേറ്റ് നിര്‍ബന്ധമായും ചെയ്യേണ്ടത്; കുട്ടികളുടെ ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി

ആധാര്‍ അപ്‌ഡേറ്റ് നിര്‍ബന്ധമായും ചെയ്യേണ്ടത്; കുട്ടികളുടെ ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി

കുട്ടികളുടെ ആധാര്‍ കാര്‍ഡിലെ നിര്‍ബന്ധ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നത് ഒരുവര്‍ഷത്തേക്കു കൂടി...

അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് വന്‍ തിരിച്ചടി. അശ്വന്തിന്റെ ഡ്രൈവിങ്...