വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം. അപരാജിത അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചലിന്റെ (52 പന്തില്‍ 89*) തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് കിവികള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 25 പന്തില്‍ 40 റണ്‍സടിച്ച ഫിന്‍ അലനും ആതിഥേയ നിരയില്‍ തിളങ്ങി.
നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 198 റണ്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ ടിം സീഫെര്‍ട്ടിനെ (2) പുറത്താക്കി അര്‍ഷ്ദീപ് സിങ് കിവികളെ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് വമ്പന്‍ ബാറ്റിങ് വെടിക്കെട്ടിനാണ് ഹെന്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.



















