കൊളംബോ: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം നാളെ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പരമ്പര കൈവിടാതിരിക്കണമെങ്കില്‍ രോഹിതിനും കൂട്ടര്‍ക്കും വിജയം അനിവാര്യവാര്യമാണ്. അതുകൊണ്ടുതന്നെ മത്സരത്തില്‍ മികവുറ്റ പ്രകടനം പുറത്തെടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
ബുധനാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യരണ്ട് മത്സരങ്ങളിലും മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരങ്ങളിലെ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ ടീമില്‍ ഇടം പിടിച്ച റിയാന്‍ പരാഗ് ഏകദിനത്തല്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. 22കാരനായ പരാഗ് മധ്യനിരയില്‍ വിശ്വസ്തനായ ബാറ്ററാണ്. കൂടാതെ നന്നായി പന്തെറിയുമെന്നത് റിയാന് മുന്‍തൂക്കം നല്‍കുന്നു. ശുഭം ദുബെയ്ക്ക് പകരക്കാരായാകും റിയാന്‍ കളിക്കുക. ശ്രീലങ്കയ്‌ക്കെതിരായ ആദ്യടി20യില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് റിയാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിന് പകരം ഋഷഭ് പന്ത് നാളത്തെ മത്സരത്തില്‍ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ രാഹുല്‍ പൂജ്യത്തിനാണ് പുറത്തായത്. ആദ്യമത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാവുന്ന പ്രകടനവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
പേസ് ബൗളിങില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപും തുടരും. മൂന്നാം ഏകദിനത്തില്‍ കുല്‍ദീപ് അവസരത്തിനൊത്ത് ഉയുരമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സിറാജിന് ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല, അതേസമയം അര്‍ഷ്ദീപിനും മികച്ച ഫോം കണ്ടെത്താനായിട്ടില്ല
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.