ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ജയം. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസും നേടിയ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം നേപ്പാള്‍ മറികടന്നില്ല. 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേപ്പാള്‍ നേടിയത്. 50 ഓവറില്‍ 297 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.
ക്യാപ്റ്റന്‍ ദേവ് ഖനാല്‍ ആണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍. 33 റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ കഴിഞ്ഞത്.

















