‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

Mar 2, 2026

ലോകം മുഴുവനിപ്പോൾ ഒറ്റ പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ‌ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ. ആരാധകരുടെ സ്വന്തം ചേട്ടനും ചേട്ടായിയുമൊക്കെയായ സഞ്ജുവിന് അഭിനന്ദനപ്രവാ​ഹമാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ വാനോളം പുകഴ്ത്തുകയാണ് സഞ്ജുവിനെ.

മലയാള സിനിമയുടെ കരുത്തരായ മമ്മൂട്ടിയും മോഹൻലാലും സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.

“സഞ്ജു, നീ ഞങ്ങളെ വീണ്ടും അഭിമാനിപ്പിച്ചു” എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, സഞ്ജുവിന്റെ ഇന്നിംഗ്സ് ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’- മമ്മൂട്ടി കുറിച്ചു.

‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’- മോഹൻലാലിന്റെ വാക്കുകൾ. ‘എന്റെ മാൻ ഒരിക്കലും തോറ്റു കൊടുക്കില്ല!! ! തീർച്ചയായും ഒരു ഇന്നിംഗ്‌സിന്റെ പ്രസ്താവന!’- ബേസിൽ കുറിച്ചു. ആഷിക് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബിലെ’ വിജയരാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി.

‘സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’, സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി കൊണ്ടിരിക്കുകയാണ്. ലോകവേദിയിൽ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമ്പോൾ അത് കേരളത്തിന്റെ കായിക ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറുകയാണ്.

cake tower new
LATEST NEWS
’21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല’; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ ‘എക്സ് ഫാക്ടർ’ ആരാണ്?

’21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല’; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ ‘എക്സ് ഫാക്ടർ’ ആരാണ്?

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിടിലം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫോം ഔട്ട്...

ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല നാളെ, പൊങ്കാലദിനത്തിൽ ചന്ദ്രഗ്രഹണം, പുതുക്കിയ സമയക്രമങ്ങൾ ഇങ്ങനെ

ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല നാളെ, പൊങ്കാലദിനത്തിൽ ചന്ദ്രഗ്രഹണം, പുതുക്കിയ സമയക്രമങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാവുന്ന...