ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൌണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച വിദ്യാഭ്യാസ പരിശീലകക്കുള്ള ദേശിയ അവാർഡ് ലഭിച്ച കേരള എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ഡോ. സിന്ധ്യക്ക് കർമ്മശ്രേഷ്ഠ അവാർഡും, പാരമ്പര്യ വിഷ ചികിത്സാ മേഖലയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജബ്ബാർ സജ്ജീവനി വൈദ്യ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട നൗഷാദ് വൈദ്യർക്കും കർമ്മ സേവാ അവാർഡും പതിനായിരത്തിയൊന്നു രൂപ വീതവും നൽകി ആദരിയ്ക്കുവാൻ തീരുമാനിച്ചു.

നവംബർ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ഫൌണ്ടേഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ എം. പി ഉത്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം. പി അവാർഡുകൾ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിലേക്ക് 201 പേരടങ്ങുന്ന സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. ഡി. രാജേന്ദ്രൻ(ചെയർമാൻ), എസ്. ശ്രീരംഗൻ (ജനറൽ കൺവീനർ), കെ. സുബാഷ് ബാബു, ആലംകോട് സഫീർ, എം. കബീർ ദാസ്(വൈസ് ചെയർമാൻമാർ ) കെ. സുരേന്ദ്രൻ നായർ, ശാസ്തവട്ടം രാജേന്ദ്രൻ, പാണന്റെമുക്ക് സലിം, രതീഷ് ത്രിവർണ, വി. ചന്ദ്രിക, വക്കം സുധ (കൺവീനർമാർ ) എച്ച് . ബഷീർ, ആർ. വിജയകുമാർ, വി. പ്രമോദ് കുമാർ (ജോയിന്റ് കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.


















