എ​സ്​എ​സ്എ​ല്‍സി​ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ സെപ്റ്റംബർ ആദ്യം സ്‌കൂളുകളില്‍ വിതരണം ചെയ്യും

Aug 27, 2022

seena

തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ 30 ന് ഡി.ഇ.ഒ ഓഫീസുകളില്‍ എത്തുമെന്ന് പരീക്ഷാ വിഭാഗം അധികൃതര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബർ ആദ്യം സ്‌കൂളുകളില്‍ വിതരണം ചെയ്യും. പരീക്ഷാഫലം വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്ളസ് വണ്‍ പ്രവേശനത്തിന് മുൻപ് തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നെങ്കിലും ഇത്തവണ മൂന്നാം അലോട്ട്മെന്റായിട്ടും ലഭ്യമായില്ല. പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് മാര്‍ക്കിനും സംവരണത്തിനും സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അത് ലഭിക്കാത്തവര്‍ മാര്‍ക്ക് ലിസ്റ്റാണ് പകരം അപ്‌ലോഡ് ചെയ്തത്.

cake tower new
LATEST NEWS