അഴൂര്‍ പഞ്ചായത്തില്‍
കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷന് പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. പെരുങ്ങുഴി റയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന യോഗം മുന്‍ എം.എല്‍.എ അഡ്വ. ടി. ശരത്ത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജീവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഡ്വ. എസ്. കൃഷ്ണകുമാര്‍, വി.കെ.ശശിധരന്, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്, ജി. സുരേന്ദ്രന്, എ.ആര്. നിസാര്‍, പുതുക്കരി പ്രസന്നന്, എസ്.ജി. അനില്‍കുമാര്‍, അനു.വി നാഥ്, ജയാ സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ പഞ്ചായത്ത് അംഗം എസ്. മധു സ്വാഗതം പറഞ്ഞു.
വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ...

















