തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്ലിലാണ് സംഭവം. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ തേങ്ങാക്കൽ സ്വദേശി തന്നെയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം വികെ ശ്രീനിവാസൻ അന്തരിച്ചു
കണ്ണൂർ: മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ (84)...


















