വർക്കല പാപനാശത്ത് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു. ഗുരുതര പരിക്കോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപനാശം ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ് സുരേഷ് എന്നിവർക്കാണ് കുത്തേറ്റത് സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലും ആണ് കുത്തേറ്റത്.
വക്കം സ്വദേശിയായ സുരേഷ് ആണ് അക്രമം നടത്തിയത്. യുകെയിൽ താമസക്കാരനും മലയാളിയും കൂടിയാണ് സുരേഷ്. ഇന്ന് 3.30 ന്പാപനാശം ആൾത്തറ മൂട് ജംഗ്ഷനിൽ എത്തുകയും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റം നടത്തുകയും സന്ദീപിനെ മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് മറ്റൊരു ഓട്ടോ തൊഴിലാളിയായ സുരേഷ് പിടിച്ചു മാറ്റുന്നതിനിടയിലാണ് സുരേഷിന്റെ നെഞ്ചിൽ കുത്തേറ്റത്. നട്ടുകാർ വർക്കല പോലീസിൽ അറിയിക്കുകയും തുടർന്ന് ടൂറിസം പോലീസും വർക്കല പോലീസും അതിസാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ. കുത്തേറ്റ ഓട്ടോ തൊഴിലാളികളെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.




















