തിരുവനന്തപുരം: ഗവൺമെൻറ് ആയുർവേദ കോളേജിൽ നടന്ന അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഡി. ജയനെ (തൃപ്പൂണിത്തറ ആയുർവേദ കോളേജ്) സംസ്ഥാന പ്രസിഡന്റായും ഡോ.എസ്. ഗോപകുമാറിനെ (കണ്ണൂർ ആയുർവേദ കോളേജ്) സംസ്ഥാന ജനറൽ സെക്രട്ടറിയായും ഡോ. ഇന്ദുലേഖ വി സിയെ (തിരുവനന്തപുരം ആയുർവേദ കോളേജ്) സംസ്ഥാന ട്രഷറർ ആയും തിരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഡോ. രശ്മി സി (തിരുവനന്തപുരം), ഡോ. സുനിൽ ജോൺ (തൃപ്പൂണിത്തറ), ഡോ. ഇന്ദുകല (കണ്ണൂർ), സംസ്ഥാന സെക്രട്ടറിമാരായി ഡോ. സുനീഷ് മോൻ എം.എസ് ( തിരുവനന്തപുരം), ഡോ. മധു പി.എം, ( കണ്ണൂർ), ഡോ. മിനി മുരളീധരൻ (തൃപ്പൂണിത്തറ) മൂന്ന് സർക്കാർ കോളേജുകളിൽ നിന്നുമായി 31 അംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
ആയുർവേദ കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിൽ വന്ന പ്രശ്നങ്ങൾ പരിഹരിക്കുക, തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ പൂജപ്പുര ക്യാമ്പസിൽ വരുന്ന ജെറിയാട്രിക് ഇൻസ്റ്റിറ്റ്യൂട്ട്, പാരാ സർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കുക, അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കുക, തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ അക്കാദമിക് ബ്ലോക്ക് പണിയുവാനുള്ള നടപടികൾ സ്വീകരിക്കുക, കണ്ണൂർ ആയുർവേദ കോളേജിന് ദേശീയപാത വികസനത്തിന് വിട്ടു നൽകിയ സ്ഥലത്തിന് പകരമായി സ്ഥലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളന പ്രമേയങ്ങളായി അംഗീകരിച്ചു.

















