നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു, തിരച്ചിൽ

Aug 9, 2024

seena

കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കായലിൽ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. രാവിലെ 6.30 ഓടെയായിരുന്നു സംഭവം. കായലിൽ സ്കൂബ സംഘവും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. ചെറു വള്ളങ്ങളിൽ നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം മാസങ്ങളായി നെട്ടൂരിൽ താമസിക്കുകയാണ്. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

cake tower new
LATEST NEWS
കെ. വാസുദേവൻ അന്തരിച്ചു

കെ. വാസുദേവൻ അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പിറകുവശം പത്മവിലാസത്തിൽ കെ. വാസുദേവൻ (ബിസിനസ്)...

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാത്തതിനെച്ചൊല്ലി വീട്ടമ്മയെയും മകളെയും ആക്രമിച്ചു; അറസ്റ്റ്

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാത്തതിനെച്ചൊല്ലി വീട്ടമ്മയെയും മകളെയും ആക്രമിച്ചു; അറസ്റ്റ്

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാൻ വൈകിയതിനെച്ചൊല്ലി വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും 14...