തിരുവനന്തപുരം: ചാല സ്വർണ കവർച്ച കേസിലെ മുഴുവൻ സ്വർണവും കണ്ടെത്തി. മുഖ്യപ്രതി വിനോദ് ആന്റണി വീടിന്റെ പിന്നിലെ സ്ഥലത്ത് മിഠായി കവറിൽ ഒളിപ്പിച്ച സ്വർണമാണ് കണ്ടെത്തിയത്. പൊലീസ് മുക്കാൽ മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് 4.2 പവൻ സ്വർണം കണ്ടെത്തിയത്. വിനോദ് സ്ഥലം വെളിപ്പെടുത്തിയതിനു പിന്നാലെ ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശേഷിച്ച മുഴുവൻ സ്വർണവും കണ്ടെടുത്തത്.
പൂജപ്പുര മുടവൻമുകളിൽ ഉള്ള വീടിന്റെ പിൻവശത്തായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വർണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയിൽ നിന്നു സ്വർണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവർന്ന മുഴുവൻ സ്വർണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
കേസിലെ 700 ഗ്രാം സ്വർണമാണ് കഴിഞ്ഞ ദിവസം വെള്ളായണയിൽ നിന്നു കണ്ടെത്തിയത്. വെള്ളായണിയില്‍ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 700 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വെള്ളായണിയിലെ ഒരു ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടതായി മൊഴി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതി അനൂപ് ആണ് സ്വര്‍ണം കുഴിച്ചിട്ടതെന്നാണ് പൊലീസ് പറഞ്ഞത്.
വയനാട്ടില്‍ നിന്നു പിടിയിലായപ്പോള്‍ പ്രതികളുടെ പക്കല്‍ നിന്നും 450 ഗ്രാം സ്വര്‍ണം തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് പകയാണെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ചയുടെ ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക്. വലതു വിങില്‍ നിന്നു വന്ന ക്രോസില്‍ നിന്നു സുഹൈല്‍ അഹമദ് ഭട്ട് ഇന്ത്യയ്ക്കായി വല ചലിപ്പിച്ചു. ഇതോടെ സ്‌കോര്‍ 1-1.
ഗോള്‍ മടക്കിയതോടെ ഇന്ത്യ വര്‍ധിത വീര്യത്തോടെ ജയത്തിനായി പൊരുതി. പത്ത് പോരായി ചുരുങ്ങിയതോടെ പാക് ശക്തി ക്ഷയിച്ചതും ഇന്ത്യ മുതലാക്കി. പല ഗോള്‍ ശ്രമങ്ങള്‍ക്കൊടുവില്‍ കളിയുടെ 88ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയ ഗോള്‍. പ്രതിരോധ താരം സന്ദീപ് മന്ദിയുടെ ഹെഡ്ഡര്‍ പാക് ഹൃദയം തകര്‍ത്ത് വലയില്‍ കയറി. വലതു കോര്‍ണറില്‍ നിന്നു കിട്ടിയ പന്താണ് സന്ദീപ് ഹെഡ്ഡ് ചെയ്ത് വലയിലിട്ടത്.



















