ആറ്റിങ്ങൽ: തെരുവ് നായയുടെ ആക്രമണം, രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റു. വഞ്ചിയൂർ പുതിയ തടത്തിൽ വെച്ച് മേവർക്കൽ തീർത്ഥത്തിൽ പവിത്ര (13) യെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. ഇത് കണ്ട് ഓടിയെത്തിയ നഗരൂർ രാജധാനി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അഭിഷേക് (23) പവിത്രയെ സാഹസികമായി രക്ഷിക്കുന്നതിനിടയിൽ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഈ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം ഏറി വരുന്നതായും നാട്ടുകാർ പറയുന്നു.
വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം
തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തജനപ്രവാഹം. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത...


















