തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

Dec 1, 2023

തിരുവന്തപുരം: തിരുവനന്തപുരം കഠിനകംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ കൈവിരല്‍ നായ കടിച്ചെടുത്തു.

ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും പ്രദേശത്ത് തെരുവുനായ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെതിരെ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

LATEST NEWS