വാഹനാപകടത്തിൽപ്പെട്ട തെരുവ് നായക്ക് രക്ഷകനായി മോഹനചന്ദ്രൻ

Oct 1, 2021

വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ നായയേയും കുഞ്ഞുങ്ങളെയും സുരക്ഷിത കരങ്ങളിലെത്തിച്ച് പുളിമാത്ത് തുഷാരയിൽ പാരലൽ കോളേജ് അദ്ധ്യാപകനായ മോഹനചന്ദ്രൻ. വാഹന അപകടത്തിൽ തുടയെല്ലുകൾ പൊട്ടി നടക്കാനാകാതെയുള്ള നായയുടെ കരച്ചിൽ വീടിന് സമീപത്ത് നിന്നാണ് മോഹനചന്ദ്രൻ കേൾക്കുന്നത്.

തൊട്ടടുത്തുള്ള പമ്പ് ഹൗസിലേക്ക് നോക്കിയാണ് നായയുടെ നിലവിളി എന്ന മനസിലാക്കി പരിശോധിച്ചപ്പോൾ ആറ് നായ്കുഞ്ഞുങ്ങളും ശ്രദ്ധയിൽപെട്ടു. മണിക്കൂറുകളോളമായി പാൽ കിട്ടാതെയുള്ള നായ്കുഞ്ഞുങ്ങളുടെ ദീനരോദനവും കുഞ്ഞുങ്ങളുടെ അടുത്തെത്താൻ കഴിയാതെയുള്ള നായയുടെ കരച്ചിലും മോഹനചന്ദ്രനെ വിഷമത്തിലാക്കി. തുടർന്ന് കുഞ്ഞുങ്ങളെ നായയുടെ അടുത്തെത്തിച്ച് പാൽ കുടിപ്പിച്ച് തൽക്കാലിക ആശ്വസം കണ്ടെത്തി.

പിന്നീട് മകൾ സ്മിതയെ വിവരം അറിയിക്കുകയും സ്മിതയുടെ മൃഗ സ്നേഹികളായ സുഹൃത്തുക്കളുടെ നിർദേശാനുസരണം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘പീപ്പിൾ ഫോർ ആനിമൽ റെസ്ക്യൂ’വിനെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് റസ്ക്യൂ ടീമിൻ്റെ വാഹനത്തിൽ സ്ഥലത്തെത്തി അപകടത്തിൽ പെട്ട നായയേയും കുഞ്ഞുങ്ങളെയും മൃഗ സ്നേഹികളായ രാഹുൽ ശ്യാംലാൽ, സ്മിത, സി.ആർ.ചന്ദ്രമോഹൻ, പഞ്ചായത്ത് മെമ്പർ നയന എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുടർ ചികിൽസക്കായി തിരുവനന്തപുരത്തുള്ള കെയർ ഹോമിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കെയർ ഹോമിൻ്റെ പ്രവർത്തനത്തിനായി മൃഗ സ്നേഹിയായ മോഹനചന്ദ്രൻ 2000 രൂപ സംഭാവനയും നൽകി.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...