കിളിമാനൂരിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാലൂർ കാവിൽ സജീവ് – ചിഞ്ചു ദമ്പതികളുടെ മകൻ ആനന്താണ് (11) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കിളിമാനൂർ ഗവൺമെൻറ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആനന്ദ്
സ്കൂളിൽനിന്ന് മടങ്ങി വന്ന വഴി അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണതാകാം എന്നതാണ്
പോലീസിന്റെ പ്രാഥമിക നിഗമനം.
വൈകുന്നേരമായിട്ടും കുട്ടി മടങ്ങി എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ തൊപ്പി കിണറ്റിനള്ളിൽ കാണുകയും തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നഗരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


















