കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍; അന്വേഷണം

Jan 14, 2025

seena

കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജോഷ്വ ആണ് മരിച്ചത്.

രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന വിവരം ഫ്ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഐടി ജീവനക്കാരാണ്‌

cake tower new
LATEST NEWS
പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം...