ചിറയിൻകീഴിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Sep 12, 2025

ആറ്റിങ്ങൽ: സെമിനാറിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് അഴൂർ മുട്ടപ്പലം പൊടിയന്റെ മുക്ക് സുനിത ഭവനിൽ ലതയുടെ മകൾ അനഘ (19)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ ആണ് അനഘയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിൽ ജനല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിൽ കോളേജിൽ തിങ്കളാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ നിർബന്ധിക്കുന്നു എന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് എഴുതിയിട്ടുള്ളതെന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് പോലീസ് പുറത്ത് വിട്ടിട്ടില്ല. അനഘ തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിൽ രണ്ടാംവർഷ ബോട്ടണി വിദ്യാർത്ഥിനി ആയിരുന്നു. ചിറയിൻകീഴ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

LATEST NEWS