പെരുമാതുറ: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പെരുമാതുറ മേഖലയിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും പെരുമാതുറ കൂട്ടായ്മ അനുമോദിച്ചു. പെരുമാതുറ കൂട്ടായ്മ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജി.സി.സി പെരുമാതുറ കൂട്ടായ്മ ചെയർമാൻ എം.യു.ഇർഷാദ് അധ്യക്ഷനായി.
പ്രതികൂല സാഹചര്യത്തിലും സാഹചര്യങ്ങളോട് പോരാടി വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിൽ പെരുമാതുറ കൂട്ടായ്മയ്ക്ക് അതിയായ ചരിതാർഥ്യമുണ്ടെന്ന് ജി.സി.സി ചെയർമാൻ പറഞ്ഞു. നേരത്തേ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പെരുമാതുറ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുമോദിച്ചിരുന്നു.
അന്ന് പ്രഖ്യാപിച്ചിരുന്നതാണ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുമെന്നത്. അത് ഇന്ന് യഥാർഥ്യമായിരിക്കുന്നു. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു എന്നും അതിനായി പരിശ്രമിച്ച നാട്ടിലെ കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കുന്നതായും ചെയർമാൻ പറഞ്ഞു.
‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക’ എന്ന വിഷയത്തിൽ ഗാന്ധിയൻ എം.എം.ഉമ്മർ സാർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.
അഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ അയണിമൂട്, വാർഡംഗം
നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗങ്ങളായ
അൻസിൽ അൻസാരി, ഫാത്തിമ ശാക്കിർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അതാത് വാർഡുകളിലെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വാർഡ് മെമ്പർമാർ നിർവഹിച്ചു. ചേരമാൻതുരുത്ത്, പുതുക്കുറിച്ചി വാർഡുകളിലെ വിദ്യാർത്ഥികൾക്കായുള്ള അനുമോദന സമ്മേളനം പുതുക്കുറിച്ചി കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുമോദന സമ്മേളനത്തിൽ ഒമാൻ പെരുമാതുറ കൂട്ടായ്മ സെക്രട്ടറി അൻസർ കമറുദ്ധീൻ സ്വാഗതവും പെരുമാതുറ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി അൻസർ മാടൻവിള നന്ദിയും പറഞ്ഞു.