ആറ്റിങ്ങൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷത്തിൻ്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Nov 27, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിശമന സേനാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളത്തിൽ വീണുള്ള അപകടങ്ങൾ, ഹൃദയാഘാതം, തീപ്പൊള്ളൽ, വാഹനാപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യേണ്ട രീതികൾ, ഇവയ്ക്ക് പ്രഥമ ശുശ്രൂഷ നൽകേണ്ടത് എങ്ങനെയെന്നും ഗ്യാസ് ലീക്ക്, തീ പിടുത്തം എന്നിവ അപകടം പറ്റാതെ എങ്ങനെ നിയന്ത്രണ വിധേയമാക്കാം എന്നും അന്തേവാസികൾക്കു ബോധവത്കരണം നൽകി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സജിത്ത് ലാൽ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സജീ എന്നിവർ ക്ലാസുകൾ നയിച്ചു.

LATEST NEWS