കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി; ഓൺലൈനായി അപേക്ഷിക്കാം

Nov 17, 2026

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്കരണത്തിനുള്ള ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. വനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന പട്ടികവർഗ കർഷകർക്ക് 90 ശതമാനം വരെ ആനുകൂല്യം ലഭിക്കും.

അപേക്ഷകൾ നവംബർ 16 മുതൽ http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ന് രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് പുതിയറയിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം.

ഫോൺ: 8301029584, 9400722150, 9446429642

LATEST NEWS
മൂന്ന് കോടി രൂപ വരെ ധനസഹായം; നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയെ അറിയാം

മൂന്ന് കോടി രൂപ വരെ ധനസഹായം; നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയെ അറിയാം

തിരുവനമ്പപുരം: പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന...