ആറ്റിങ്ങല്‍: ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സബ്ട്രഷറി താല്‍ക്കാലികമായി അടച്ചു. കോവിഡ് പോസിറ്റീവ് അല്ലാത്തകുറച്ചു ജീവനക്കാരെ വച്ചു ട്രഷറിയുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇവര്‍ക്കുകൂടി രോഗലക്ഷണം കണ്ടതോടെ ട്രഷറി പൂര്‍ണ്ണമായും അടയ്ക്കേണ്ടിവന്നു.

കോവിഡിന്‍റെ രൂക്ഷമായ വ്യപനത്തിനുശേഷം ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്അടച്ചിടേണ്ടിവരുന്നത്. ട്രഷറി അടച്ചതോടെ പെന്‍ഷന്‍ വാങ്ങുവാന്‍ വന്നവരും മറ്റു പണമിടപാടിനു വന്നവരും തിരികെ പോകേണ്ടിവന്നു. അടിയന്തര പണമിടപാട് നടത്തേണ്ടവര്‍ അടുത്തുളള ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ട്രഷറിയുടെ മുന്നില്‍ നോട്ടീസ് സ്ഥാപിച്ചിട്ടുണ്ട്.


















