ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി

Jun 3, 2026

കൊല്ലം: പത്തു വയസ്സുള്ള കുട്ടി ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. ചൂടുവെള്ളം ശരീരത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിക്ക് അന്ന് വേണ്ട ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍, അദികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിച്ചു. അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്തു. സംഭവത്തിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചു വരികയാണ്.

cake tower new
LATEST NEWS
നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ...

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തില്‍ തട്ടി; ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് 14കാരന്‍ മരിച്ചു

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തില്‍ തട്ടി; ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് 14കാരന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ്...