തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

Jan 30, 2026

തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടില്‍ അവശ നിലയില്‍ അയല്‍വാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.

LATEST NEWS
മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനമാചരിച്ച് കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ

മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനമാചരിച്ച് കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ

ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ അഭിമുഖത്തിൽ മഹാത്മാഗാന്ധി...

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

തൃശ്ശൂര്‍: മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസ് - ബിജെപി സഖ്യം. മറ്റത്തൂര്‍ വൈസ് പ്രസിഡന്റ്...