സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

May 11, 2025

seena

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകീട്ടോടെ തലസ്ഥാനത്തെത്തും.

അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും നാളെ ചുമതലയേറ്റെടുത്തേക്കും.

cake tower new
LATEST NEWS
26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ച് സൊനം വാങ്ചുക്; ‘ദീർഘമായ ചർച്ചകളും രാജ്യത്തെ അക്രമസാധ്യതയും’ തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തൽ

26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ച് സൊനം വാങ്ചുക്; ‘ദീർഘമായ ചർച്ചകളും രാജ്യത്തെ അക്രമസാധ്യതയും’ തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ സൊനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന തൻ്റെ...

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നീറ്റ് പ്രക്ഷോഭത്തിനിടെ നടപടിയുമായി കേന്ദ്രം

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നീറ്റ് പ്രക്ഷോഭത്തിനിടെ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം...