ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Feb 13, 2026

കൊല്ലം: ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും രഞ്ജി പണിക്കരും അടക്കമുള്ളവര്‍ ചേര്‍ന്ന് അഷ്ടദിക്പാലക ശില്‍പങ്ങളിലും ഒട്ടിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

വാജി വാഹനത്തില്‍ ഞാന്‍ തന്നെയാണ് സ്വര്‍ണം ഒട്ടിച്ചത്. എന്റെ കൂടെ വന്ന ഷാജി കൈലാസും എന്റെ മകനും രഞ്ജിപണിക്കരുമടക്കമുള്ളവര്‍ അഷ്ടദിക്പാലകരിലും ഒട്ടിച്ചു. ഇതറിഞ്ഞ് മോഹന്‍ലാല്‍ എന്നെ ഇങ്ങോട്ട് വിളിച്ചു. മോനെ… എന്റെ രണ്ടുപവന്‍ തരാം. അതും ഒന്ന് കൊടുക്കണമെന്ന്. ഇതെല്ലാം അവിടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഇതിനൊന്നും രസീത് വാങ്ങാന്‍ നിന്നിട്ടില്ല. കാരണം, ഇത് ഞാന്‍ ഭഗവാന് അര്‍പ്പിച്ചതാണ്. ഹുണ്ഡിയില്‍ ഇടുന്ന കാശിന് ആര്‍ക്കെങ്കിലും രസീത് കിട്ടുമോ?

അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനുമൊക്കെ അന്ന് അവിടെ ഉണ്ടായിരുന്നു. അന്ന് ഭക്തിയോടെയുള്ള അന്തരീക്ഷമായിരുന്നു അവിടെ. സ്വര്‍ണം തന്നവരുടെ പേര് വിവരങ്ങള്‍ എഴുതിയ ശേഷമാണ് സ്വര്‍ണം അടിച്ച് ഷീറ്റാക്കിയത്.

300-400 വര്‍ഷം നിലനില്‍ക്കാനുള്ള കൊടിമരമാണെന്ന് പറഞ്ഞപ്പോള്‍ എന്റെ തലമുറയ്ക്ക് അവകാശപ്പെടാന്‍ എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്നാഗ്രഹിച്ചു. വീട്ടില്‍നിന്നുള്ള സ്വര്‍ണം കൊടുത്താണ് 24 കാരറ്റ് സ്വര്‍ണമാക്കിയത്. പോകുന്ന സമയത്ത് അറിഞ്ഞവരൊക്കെ വന്ന് പങ്കാളികളായെന്നും സുരേഷ് ഗോപി പറഞ്ഞു.

cake tower new
LATEST NEWS
നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട...

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ...