‘പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി’ സുരേഷ് ഗോപി

Aug 18, 2026

seena

തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും തനിക്കെതിരെ ഹീനമായ രാഷ്ട്രീയ കളികളാണ് നടത്തിയത്. പുലിക്കളി സംഘങ്ങൾക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ പലതവണ നേരിട്ട് വിളിച്ചിരുന്നു. തനിക്ക് ഇതിൽ നേരിട്ട് പങ്കാളിയാകണമെന്ന് വ്യക്തമാക്കിയതാണ്. യാതൊരു വിവരവുമില്ലാത്ത ലൊട്ടുലൊടുക്ക് ഉദ്യോഗസ്ഥർക്കല്ല താൻ നിർദ്ദേശങ്ങൾ അയച്ചതെന്നും, ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കുമാണ് കൃത്യമായ നിർദ്ദേശങ്ങൾ കൈമാറിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഫണ്ട് വൈകിപ്പിച്ചതിൽ പങ്കാളികളായ മുൻ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിൻറെ ഒരു കത്ത് കിട്ടാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകില്ലായിരുന്നു. ഒടുവിൽ പുലിക്കളിക്ക് എട്ടു ദിവസം മുമ്പ് താൻ ഇക്കാര്യം പൊതുമധ്യത്തിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇതിൽ നടപടിയുണ്ടായത്.

‘ചെയ്യാത്ത തെറ്റിന് പ്രചാരണം നടത്തിയ പിശാചുക്കൾ പ്രായശ്ചിത്തം ചെയ്യണം’
താൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു. ഇവിടെ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിനെല്ലാം കുടപിടിച്ചതെന്നും ഇത്രയും അധമനാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഭൂമിമലയാളത്തിൽ ഇന്നുവരെ പുലിക്കളിക്ക് കേന്ദ്ര സർക്കാർ തലത്തിൽ നിന്ന് നേരിട്ട് പണം അനുവദിച്ച ചരിത്രമുണ്ടായിട്ടില്ല. രാഷ്ട്രീയത്തിനതീതമായി തൃശൂരിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതും തനിക്ക് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചതുമാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ചവരുടെ വായ ഇനി തുറക്കാൻ പാടില്ലെന്നും ഇക്കാര്യം ജനങ്ങൾ പൂർണ്ണമായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ വരാനിരിക്കുന്ന ഏതൊരു രാഷ്ട്രീയ വിവാദങ്ങളെയും നെഞ്ചുവിരിച്ച് നേരിടാൻ താൻ തയ്യാറാണെന്നും വരുന്നവർ വരട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

cake tower new
LATEST NEWS
നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ്...

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം...