ഭോപ്പാല്‍: പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നല്‍കിയ സള്‍ഫസ് ഗുളിക കഴിച്ച് 32 കാരി മരിച്ചു. മെഡിക്കല്‍ സ്റ്റോറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. പല്ല് വേദനയ്ക്ക് ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയ യുവതിക്ക് നല്‍കിയത് സള്‍ഫസ് ഗുളികയാണ്. ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ധരംപുരി ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന സ്ത്രീയാണ് മരിച്ചത്. രാത്രി ഗുളിക കഴിക്കുകയും ആരോഗ്യം വഷളാവുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട
അബുദാബി: യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം. 24 മണിക്കൂറിനുള്ളില്‍ വിപണിയില്‍ നിന്ന് വ്യാജവും...
















