ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

Oct 3, 2026

seena

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ ആയി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു.

ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം 18 നാണ് സർജറി നടത്തിയത്. ഡിസ്ചാർജ് ചെയ്തതിന് ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത് സ്ഥലത്ത് അണുബാധയുണ്ടായതിനെ തുടർന്ന് വയർ തുറന്നു ശസ്ത്രക്രിയ ചെയ്തു. ഇതിനിടെയുണ്ടായ പിഴവ് എന്നാണ് കുടുബത്തിന്റെ പരാതി.

എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധയാണ് മരണകാരണം എന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

cake tower new
LATEST NEWS
‘മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം’; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

‘മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം’; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ തന്നെ അഡ്രസ് ആയി മാറിയ ഫ്രാഞ്ചൈസ് ആണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ്...

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം...

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

ഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുന്നില്‍....