എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് നാളെ

Sep 26, 2026

seena

എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് 2026 സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് ബാലരാമപുരം റായ് വിജയ് കൺവെൻഷൻ സെന്ററിൽ നടത്തുന്നു. ഇന്ത്യൻ വൈസ് പ്രസിഡന്റ് സി. പി. രാധാകൃഷ്ണൻ അവർകൾ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, എസ് യു ടിയുടെ ചെയർമാൻ ഡോ. എ. സി. ഷണ്മുഖം എന്നിവർ പങ്കെടുക്കുന്നു.

2020 ബാച്ചിലെ 92 ഡോക്ടർമാരും 2022-ബാച്ചിലെ MD/MS ബിരുദാനന്തര ബിരുദധാരികളായ 25 ഡോക്ടർമാരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതാണ്.
2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 11 മണിക്ക് എസ് യു ടി മെഡിക്കൽ കോളേജിൽ പുതിയ കാത്ത് ലാബും റോബോട്ടിക് സർജറിയും ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എസ് യു ടി മെഡിക്കൽ കോളേജിന്റെ ചെയർമാൻ ഡോ. എ. സി. ഷണ്മുഖം അധ്യക്ഷത വഹിക്കുന്നതാണ്.

റോബോട്ടിക് സർജറി ശസ്ത്രക്രിയാ രംഗത്ത് പുതിയ വിപ്ലവം!
തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് അത്യാധുനിക റോബോട്ടിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു!
സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഇനി കൂടുതൽ സുരക്ഷിതവും കൃത്യതയുമുള്ളതുമായി മാറും.

റോബോട്ടിക് സർജറിയുടെ പ്രധാന മേന്മകൾ:

*ഉയർന്ന കൃത്യതയും 3D HD കാഴ്ചയും

കാത്ത് ലാബ്

എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് – അത്യാധുനിക കാത്ത് ലാബ്
നിങ്ങളുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സജ്ജമാക്കിയ അത്യാധുനിക ഡിജിറ്റൽ കാത്ത് ലാബ് സേവനങ്ങൾ ഇപ്പോൾ എസ്.യു.ടിയിൽ ലഭ്യമാണ്.

പ്രധാന സേവനങ്ങൾ

*എമർജൻസി ആൻജിയോപ്ലാസ്റ്റി (Primary PCI): ഹൃദയാഘാത സമയത്ത് ജീവൻ രക്ഷിക്കാൻ സജ്ജമായ അടിയന്തര ചികിത്സ.
*കോറോണറി ആൻജിയോഗ്രാം (Coronary Angiogram): ഹൃദയ ധമനികളിലെ തടസ്സങ്ങൾ കൃത്യമായി കണ്ടെത്താൻ അത്യാധുനിക പരിശോധന.
*കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റിംഗ്.

cake tower new
LATEST NEWS
കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം...