ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം റോഡരികിൽ നിക്ഷേപിക്കാൻ ശ്രമം; വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

Nov 17, 2021

കിളിമാനൂർ: ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം റോഡരികിൽ നിക്ഷേപിക്കുന്നതിനിടയിൽ നാട്ടുകാർ വാഹനം പിടികൂടി കിളിമാനൂർ പോലീസിൽ ഏൽപിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭംവം. കുറവൻകുഴി ഭാഗത്തുനിന്ന് ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം അടയമൺ തേരിയിലെ റോഡരുകിൽ നിക്ഷേപിക്കുകയായിരുന്നു. ഈ സമയം ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവറായ കൊച്ചുമോൻ വാഹനം ഒതുക്കിയ ശേഷം വീട്ടിലേക്ക് പോകും വഴി സംഭംവം കാണുകയും ശബ്ദമുണ്ടാക്കി പ്രദേശവാസികളെ വിളിച്ചുണർത്തുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടുന്നതു കണ്ട ലോറിയിലെ ജീവനക്കാർ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

പ്രദേശം മുഴുവൻ അസഹനീയമായ ദുർഗന്ധം വ്യാപിച്ചു. തുടർന്ന് വാർഡ് മെമ്പറായ ചെറുനാരകം ജോണിയെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ മെമ്പർ കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മറ്റൊരു ഡ്രൈവറുടെ സഹായത്താൽ ലോറി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടയമൺ കയറ്റം കയറുന്നതിനിടയിൽ ലോറിയിൽ ഡീസൽ കുറഞ്ഞ് എയർ കയറുകയായിരുന്നു. ഇതു മൂലം വാഹനം നിന്നുപോയതു കൊണ്ടായിരിക്കാം കക്കൂസ് മാലിന്യം ഇവിടെ നിക്ഷേപിക്കാൻ തുടങ്ങിയതെന്നാന്ന് പ്രാഥമിക നിഗമനം. മാലിന്യം നിക്ഷേപിച്ച പ്രദേശം ഉടൻ തന്നെ വൃത്തിയാക്കാനുള്ള നടപടികൾ ചെയ്യുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. കിളിമാനൂർ പോലീസ് കേസെടുത്തു.

LATEST NEWS
ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി...

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ്...