സ്വരാജ് അവാര്‍ഡിനായി പുസ്തകം അയച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി; വിശദീകരണവുമായി സെക്രട്ടറി

Jun 27, 2025

seena

തൃശൂര്‍: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. എം സ്വരാജ് അക്കാദമി അവാര്‍ഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളില്‍ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവര്‍ക്കാണെന്നും സിപി അബൂബക്കര്‍ പറഞ്ഞു.

2023ല്‍ കവിതയ്ക്ക് അവാഡ് ലഭിച്ച കല്‍പ്പറ്റ നാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ ഫെയ്‌സുബുക്ക് കുറിപ്പില്‍ പറയുന്നു.

തനിക്ക് ലഭിച്ച അവാര്‍ഡ് എം സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ പുസ്തകം സാഹിത്യ അക്കാദമിക്ക് അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമിയുടെ വിശദീകരണം.

സിപി അബൂബക്കറിന്റെ കുറിപ്പ്

2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂൺ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദൻ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട 16 അവാഡുകളിൽ 11 എണ്ണം അവാഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ്..

നാടകം-പിത്തളശലഭം-ശശിധരൻനടുവിൽ.കവിത-മുരിങ്ങ,വാഴ,കറിവേപ്പ്-അനിതതന്പിസാഹിത്യവിമർശനം-രാമായണത്തിന്റെചരിത്രസഞ്ചാരങ്ങൾ-ജി.ദിലീപൻജീവചരിത്രം/ആത്മകഥ-ഞാൻഎന്നഭാവം_ഡോ.കെരാജശേഖരൻനായർവൈജ്ഞാനികസാഹിത്യം-നിർമ്മിതബുദ്ധികാലത്തെസാമൂഹികരാഷ്ട്രീയജീവിതം-പി.ദീപക്ക്വിവർത്തനം-എന്റെരാജ്യംഎന്റെശരീരം-ചിഞ്ചുപ്രകാശ്യാത്രാവിവരണം-ആരോഹണംഹിമാലയം-കെ.ആർ.അജയൻസി.ബി.കുമാർഎന്റോമെന്റ്-ഉപന്യാസം-പൂക്കളുടെപുസ്തകം-എം.സ്വരാജ്

ജി.എൻ.പിള്ളഎന്റോമെന്റ്-വൈജ്ഞാനികസാഹിത്യം-കഥാപ്രസംഗംകലയുംസമൂഹവും-സൗമ്യ.കെ.സിആരുടെരാമൻ?ടിഎസ്ശ്യാംകുമാർ

കുറ്റിപ്പുഴഅവാഡ്-ഡോ.എസ്.എസ്.ശ്രീകുമാർ

2023ൽ കവിതയ്ക്ക് അവാഡ്ലഭിച്ച കൽപ്പറ്റനാരായണൻ, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനികസാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ല.

cake tower new
LATEST NEWS
ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ....

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസി'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ....