സ്വരാജും റഹീമും കുറ്റക്കാര്‍; ഒരുവര്‍ഷം തടവ് ശിക്ഷ

Dec 2, 2023

തിരുവനന്തപുരം: പൊലീസ് ബാരിക്കേഡ് തകര്‍ത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളായ എഎം റഹിം എംപിക്കും മുന്‍ എംഎല്‍എഎ സ്വരാജിനും തടവും പിഴയും. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

LATEST NEWS