തിരുവനന്തപുരം: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സ്വയംവര സിൽക്‌സിന്റെ ജീവനക്കാരുടെ വിനോദയാത്രയോടും (Staff Tour) ‘ഗ്രാൻഡ് സ്റ്റാഫ് മീറ്റ് 2026’നോടും അനുബന്ധിച്ച് ഇന്ന് (സെപ്റ്റംബർ 29, ചൊവ്വാഴ്ച) സ്വയംവരയുടെ എല്ലാ ഷോറൂമുകൾക്കും അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ജീവനക്കാരുടെ കുടുംബസംഗമവും വാർഷികാഘോഷവും ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ അരങ്ങേറും. ചടങ്ങിൽ മലയാള ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരായ മല്ലിക സുകുമാരൻ, മനീഷ, ഡയാന ഹമീദ്, മനസാ രാധാകൃഷ്ണൻ, നയൻതാര ചക്രവർത്തി, ജൂഹി ജയകുമാർ, ലക്ഷ്മി കീർത്തന, ശ്രീലയ തുടങ്ങി നിരവധി താരങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
തുടർന്ന് പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫും സംഘവും നയിക്കുന്ന ഗാനമേളയും സ്വയംവര കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. കൂടാതെ ജീവനക്കാർക്കുള്ള അനുമോദന ചടങ്ങും തദ്അവസരത്തിൽ ഉണ്ടായിരിക്കും. നാളെ (സെപ്റ്റംബർ 30) മുതൽ എല്ലാ ഷോറൂമുകളും പതിവുപോലെ പ്രവർത്തിക്കുന്നതാണ്.
‘കൈവിട്ട കളി’; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ
എഐ ഏജന്റുകള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏറ്റവും പുതിയ...

















