തസ്തിക നിർണയം ഉടൻ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ നടത്തണമെന്നും, ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നും കെ പി എസ് ടി എ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം ജെ അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വിനോദ് സി എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ, ആർ ശ്രീകുമാർ, ജില്ലാ സെക്രട്ടറി എൻ സാബു, ജില്ലാ ട്രഷറർ എ ആർ ഷമീം, ഡി സി ബൈജു, റോബർട്ട് വാത്സകം, ജെ നിസാറുദ്ദീൻ, എം രാധാകൃഷ്ണൻ, മധു ടി.ഐ, എസ് സബീർ, ഒ ബി ഷാബു, ബിജു ജോബായ്, അജീഷ് എസ് എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ ട്രഷറർ മുഹമ്മദ് അൻസാർ എ എം നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്, സാജൻ പി എ (ആർ ആർ വി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ), സെക്രട്ടറി, ക്ലീറ്റസ് തോമസ്
(ഗവൺമെന്റ് യുപിഎസ് പെരിങ്ങമ്മല), ട്രഷറർ, മുഹമ്മദ് അൻസാർ എ എം (എം എം യു പി സ്കൂൾ പേരൂർ, കിളിമാനൂർ)


















