1000 ഏക്കറിൽ ടെക്നോപാർക്കിൻ്റെ ആറാംഘട്ടം ; പദ്ധതി ആറ്റിങ്ങൽ ബൈപാസിനോട് ചേർന്ന്

Nov 23, 2024

ആറ്റിങ്ങൽ: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഐടി മേഖലയുടെ വികസനം ശക്തമാക്കാൻ നഗരസഭ. ടെക്‌നോപാർക്ക് ആറാം ഘട്ടവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ നടത്താനാണ് ആറ്റിങ്ങൽ നഗരസഭ ഒരുങ്ങുന്നത്. ആറ്റിങ്ങൽ ബൈപാസിന് സമീപം ടെക്‌നോപാർക്ക് ആറാം ഘട്ടം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച നിർദേശം നഗരസഭ സംസ്ഥാന സർക്കാരിന് കൈമാറി.

ഐടി ഇടനാഴിയുടെ കവാടമായി ആറ്റിങ്ങലിനെ മാറ്റുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ് കുമാരി പറഞ്ഞു. ടെക്‌നോപാർക്ക് ആറാം ഘട്ടത്തിനായി അനുയോജ്യമായ പ്രദേശം കണ്ടെത്തും. നിർമാണം പുരോഗമിക്കുന്ന ആറ്റിങ്ങൽ ബൈപാസിന് സമീപമുള്ള പ്രദേശങ്ങൾക്കാണ് പരിഗണന. കൗൺസിലർമാരുടെ ഭാഗത്ത് നിന്നും സമാനമായ നിലപാടാണ് ഉണ്ടാകുന്നത്. നിർദ്ദിഷ്ട പ്രദേശത്ത് ഐടി പാർക്ക് എത്തിയാൽ വലിയ തോതിലുള്ള വികസനത്തിന് നഗരം സാക്ഷിയാകുമെന്നും കൂട്ടിച്ചേർത്തു

LATEST NEWS