കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

Aug 10, 2026

seena

കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ആഗസ്റ്റ് പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെ ഭാഗവത രത്നം ആമ്പല്ലൂർ അജിത്ത് യജ്ഞാചാര്യനായി പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു.

എല്ലാദിവസവും 12.30നു അന്നദാനം ഉണ്ടാകും. ഓഗസ്റ്റ് 15 രണ്ടാം ദിവസം ശനിയാഴ്ച നരസിംഹാവതാരത്തിന്റെ പാരായണ സന്ദർഭം നടക്കും. മൂന്നാം ദിവസം ഓഗസ്റ്റ് 16 ഉച്ചയ്ക്ക് 11ന് ഉണ്ണിയൂട്ട്, നാലാം ദിവസം തിങ്കളാഴ്ച വൈകുന്നേരം 5. 30ന്
വിദ്യാരാജാഗോപാല മന്ത്രാർച്ചന, ആഗസ്റ്റ് 18ന് ചൊവ്വാഴ്ച വൈകുന്നേരം 5നു സർവൈശ്വര്യ പൂജ, ആറാം ദിവസം ബുധനാഴ്ച കുചേല ഗതി പാരായണ സന്ദർഭം, ഏഴാം ദിവസം വൈകുന്നേരം 5ന് അവഭൃദ്ധസ്നാന ഘോഷയാത്രയും നടക്കും.

കുഴിമൺകാവ് ക്ഷേത്രക്കടവിൽ കർക്കിടക വാവ് ബലിതർപ്പണം ഉണ്ടായിരിക്കും. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ നാലുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മൃത്യുഞ്ജയ ഹോമം, തിലഹവനം തുടങ്ങിയ പൂജകൾ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

cake tower new
LATEST NEWS
ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...